> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആൻസി മനോജിന്റെ 'തെരിയോഷ് ചെക്ക' പുസ്തകച്ചർച്ച നാളെ വൈക്കത്ത്
- URL: https://www.vaikomvartha.com/vaikom-literature-forum-news/
- Published: 2026-08-21T14:23:50.000Z
- Updated: 2026-08-21T14:23:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എഴുത്തുകാരി ആൻസി മനോജ് രചിച്ച 'തെരിയോഷ് ചെക്ക' എന്ന കഥാസമാഹാരത്തിന്റെ പുസ്തകച്ചർച്ച ഓഗസ്റ്റ് 22 ശനിയാഴ്ച നടക്കും. വൈക്കം ഡിസൈൻസ് മീഡിയ ആർട്ട്‌ ഗാലറിയിൽ വൈകുന്നേരം 3.00-ന് പ്രമുഖ സാഹിത്യകാരൻ ഐയ്മനം ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667991-1.jpg)

ചടങ്ങിൽ എസ്. കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തും. ലീന കെ. നായർ പുസ്തക അവതരണം നിർവഹിക്കും. തുടർന്ന് നടക്കുന്ന സാഹിത്യചർച്ചയിൽ കെ.ജി. രാജു, മധു മൂർത്തി, സുധീർ ഷാ, ഡി. മനോജ്‌ വൈക്കം തുടങ്ങിയവർ പങ്കെടുക്കും. പുസ്തകച്ചർച്ചയ്ക്ക് ശേഷം സാബു കോക്കാട് അവതരിപ്പിക്കുന്ന 'മധുരഗീതങ്ങൾ പാടിപ്പറയുന്നു' എന്ന സംഗീതപരിപാടിയും ഉണ്ടായിരിക്കും.