> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ഷേത്രമതില്‍ക്കകത്ത് ഭക്തരെ ബുദ്ധിമുട്ടിക്കുന്ന കച്ചവടങ്ങള്‍ തടയണം: ക്ഷേത്രസംരക്ഷണസമിതി
- URL: https://www.vaikomvartha.com/vaikom-mahadeva-temple-5/
- Published: 2026-08-24T15:51:40.000Z
- Updated: 2026-08-24T15:51:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിവരുന്ന ഭക്തര്‍ക്ക് അസൗകര്യവും, ബുദ്ധിമുട്ടുകളും മാര്‍ഗ്ഗതടസ്സങ്ങളും ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി വൈക്കം മഹാദേവക്ഷേത്ര ശാഖാ സമിതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ദര്‍ശനം നടത്തി പ്രദക്ഷിണവഴിയില്‍ കടന്നുപോകുന്ന ഭക്തരെ ശല്യംചെയ്യുന്ന രീതിയില്‍ ലോട്ടറി വില്‍പ്പനയും മറ്റും നടത്തുന്നത് തടയണമെന്ന് സമിതി ആവശ്യപ്പെട്ടു. ദരശനത്തിനെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാതൊരുവിധ പ്രര്‍ത്തനങ്ങളും ഉണ്ടാക്കരുതെന്ന് കോടതിവിധി ഉള്ളതാണെന്നും സമിതി ചൂണ്ടിക്കാട്ടി.