> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അച്ഛനും മകനും ഓണക്കോടി കൈമാറി; വൈക്കത്ത് ഭക്തിസാന്ദ്രമായി ഓണപ്പുടവ സമർപ്പണം​
- URL: https://www.vaikomvartha.com/vaikom-mahadeva-temple-news-onam/
- Published: 2026-08-24T15:30:16.000Z
- Updated: 2026-08-25T16:11:13.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: അച്ഛൻ മകനും മകൻ അച്ഛനും ഓണക്കോടി സമ്മാനിക്കുന്ന അപൂർവ്വവും ഭക്തിസാന്ദ്രവുമായ ആചാരത്തിന് വൈക്കം സാക്ഷ്യം വഹിച്ചു. ഉത്രാടദിനത്തെ വരവേൽക്കാൻ പിതാവായ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും പരസ്പരം ഓണപ്പുടവകൾ സമർപ്പിക്കുന്ന ചടങ്ങ് ആചാരപൂർവ്വം നടന്നു.​ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉദയനാപുരം സബ് ഗ്രൂപ്പ് ഓഫീസർ രാഹുൽ രാധാകൃഷ്ണനും, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. അയ്യപ്പനുമാണ് ഭഗവാന് വേണ്ടിയുള്ള ഓണപ്പുടവകൾ സമർപ്പിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000678077.jpg)

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. അയ്യപ്പൻ ഓണപ്പുടവ സമർപ്പിക്കുന്നു

സോപാനത്ത് ഭക്തിപൂർവ്വം സമർപ്പിച്ച ഈ പുടവകൾ വൈക്കം ക്ഷേത്രത്തിൽ മേൽശാന്തി തരണി ശ്രീധരൻ നമ്പൂതിരിയും, ഉദയനാപുരം ക്ഷേത്രത്തിൽ മേൽശാന്തി ആഴാട് ഉമേഷ് നമ്പൂതിരിയും ഏറ്റുവാങ്ങി. ഉത്രാട ദിനത്തിൽ പുലർച്ചെ 4 മണിക്കും 5.45 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാകും ഇരു ക്ഷേത്രങ്ങളിലും ദേവൻമാർക്ക് ഈ ഓണപ്പുടവ ചാർത്തുക.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000675935-7.jpg)