> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം മഹാദേവക്ഷേത്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ: നാളെയും മറ്റന്നാളും ദർശന സമയത്തിൽ മാറ്റം
- URL: https://www.vaikomvartha.com/vaikom-mahadeva-temple-news/
- Published: 2026-10-12T15:48:11.000Z
- Updated: 2026-10-12T15:48:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവ ആചാരചടങ്ങുകൾ തുടങ്ങുന്നതിന്റെ ഭാഗമായി ദേവസ്ഥാനങ്ങളുടെ അനിവാര്യമാകുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ നാളെയും മറ്റന്നാളും ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു. 13, 14 തീയതികളിൽ രാവിലെ 10.30 ന് ഉച്ചപ്പൂജക്ക് ശേഷം നട അടക്കും. വൈകിട്ട് 5.30 നാണ് തുറക്കുന്നത്. ബുധനാഴ്ച അഷ്‌ടമി ആദ്യ സന്ധ്യവേലക്ക് മുന്നോടിയായുള്ള കോപ്പ് തൂക്കൽ ചടങ്ങ് നടക്കും. ദേവസ്ഥാനങ്ങളിൽ അടക്കം നാലമ്പലത്തിനകത്തും പുറത്തും ശുചീകരണം വരുന്ന രണ്ടു ദിവസങ്ങളിലായി നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 4 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 8 വരെയും പതിവ് രീതിയിലാകും നട തുറക്കുന്നതും അടക്കുന്നതും.