> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജുമാ മസ്ജിദ് സെക്രട്ടറിക്ക് യാത്രയയപ്പു നൽകി
- URL: https://www.vaikomvartha.com/vaikom-maravanthuruth-news/
- Published: 2026-08-07T15:17:57.000Z
- Updated: 2026-08-07T15:17:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

​മറവന്തുരുത്ത്: ജോലിസംബന്ധമായി വിദേശത്തേക്ക് പോകുന്ന മറവന്തുരുത്ത് മുഹിയുദ്ദീൻ ജുമാ മസ്ജിദ് സെക്രട്ടറി ഷഹബാസിന് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും സ്നേഹോപഹാരവും നൽകി.  
നീണ്ട 10 വർഷക്കാലം ജമാഅത്ത് സെക്രട്ടറിയായി മികച്ച സേവനമനുഷ്ഠിച്ച അദ്ദേഹത്തിനുള്ള ഉപഹാരം ജമാഅത്ത് പ്രസിഡന്റ് ബഷീർ കൊച്ചുപറമ്പിൽ കൈമാറി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000648973.jpg)

  
​ചടങ്ങിൽ മുഹിയുദ്ദീൻ ജുമാമസ്ജിദ് ഇമാം കമറുദ്ദീൻ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഹമീദ്, ഷംസുദ്ദീൻ , നിസാർ ഹാജി, നസീർ ഷമീർ മൻസിൽ, ഷിനാജ് എന്നിവർ പ്രസംഗിച്ചു. ജമാഅത്ത് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.