> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാമ്പിഴഞ്ഞാൽ തോടിന് കരിങ്കല്ല് ഭിത്തി നിർമാണം: സാധ്യത പഠനത്തിന് 4.6 ലക്ഷം രൂപയുടെ ഭരണാനുമതി
- URL: https://www.vaikomvartha.com/vaikom-mews/
- Published: 2026-10-24T13:28:19.000Z
- Updated: 2026-10-24T13:28:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നേരെ കടവ് ഉദയനാപുരം റോഡരുകിലെ പാമ്പിഴഞ്ഞാൽ തോടിന് കരിങ്കല്ല് ഭിത്തി നിർമ്മിക്കാൻ സാധ്യത പഠനത്തിന് 4 ലക്ഷത്തി അറുപതിനായിരം രൂപയുടെ ഭരണാനുമതിയായി. കെ. ബിനി മോൻ എം.എൽ.എയുടെ ആവശ്യ പ്രകാരമാണ് മന്ത്രി മോൻസ് ജോസഫിൻ്റെ നടപടി ഉണ്ടായത്. പാമ്പിഴഞ്ഞാൽ തോടരുകിൽ 1600 മീറ്റർ കൽക്കെട്ടു നിർമ്മിക്കുന്നതിനാണ് ഇറിഗേഷൻ വകുപ്പ് 4.6 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. വിദഗ്‌ധ സംഘത്തിൻ്റെ പഠന റിപ്പോർട്ട് ലഭിച്ചാൽ വകുപ്പുതല ചർച്ചകൾക്ക് ശേഷം പദ്ധതിയ്ക്ക് ആവശ്യമായിട്ടുള്ള പണം അനുവദിക്കുമെന്ന് കെ. ബിനിമോൻ എം എൽ എ അറിയിച്ചു.