> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഒന്നാം അർദ്ധവാർഷിക വസ്തു നികുതി അടയ്ക്കാം
- URL: https://www.vaikomvartha.com/vaikom-municipaliti/
- Published: 2026-09-05T13:30:19.000Z
- Updated: 2026-09-05T13:37:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഒന്നാം അർദ്ധവാർഷിക വസ്‌തു നികുതി ഈ മാസം അടക്കാം. 2026 – 27 സാമ്പത്തിക വർഷത്തെ അർദ്ധ വാർഷിക നികുതിയാണ് ഈ മാസം മുപ്പതിന് മുൻമ്പായി അടക്കേണ്ടത്. കെ. സ്മാർട്ട് വഴി വീട്ടിൽ നിന്ന് ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും നഗരസഭ ഓഫിസിലും നികുതി അടക്കാൻ കഴിയും. ഈ മാസം മുപ്പതാം തിയതിക്ക് മുൻമ്പായി അടച്ചാൽ പിഴ പലിശ ഒഴിവാക്കാനാകും.