> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുടുംബശ്രീ ഉൽപ്പന്നങ്ങളുമായി വൈക്കത്ത് ഓണച്ചന്തയ്ക്ക് തുടക്കമായി
- URL: https://www.vaikomvartha.com/vaikom-municipality-5/
- Published: 2026-08-24T15:18:06.000Z
- Updated: 2026-08-24T15:18:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം നഗരസഭ കുടുംബശ്രീ സി.ഡി.എസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും പൊതു വിപണി യേക്കാൾ വിലകുറച്ച് ഉപഭോക്താക്കൾക്ക് പച്ചക്കറി ലഭ്യമാക്കാനും ഓണ ചന്ത ആരംഭിച്ചു. കുടുംബശ്രീ സംരംഭകരുടെ ഉൽപന്ന വിപണന കേന്ദ്രവും സി.ഡി.എസിൻ്റെ പച്ചക്കറി ചന്തയും നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു.

  
കുടുംബശ്രീ സംരംഭരുടെ ഉപ്പേരികളും പലഹാരങ്ങളും വിവിധ ഇനം അച്ചാറുകൾ, കറി പൗഡറുകൾ, മസാലകൂട്ടുകൾ, പായസങ്ങൾ തുടങ്ങി സംരംഭകരുടെ വിഷമയമില്ലാത്ത ഉൽപന്നങ്ങളുടെ വലിയ ശേഖരം ഓണചന്തയിലുണ്ട്. സി.ഡിഎസിൻ്റെ പച്ചക്കറി ചന്തയും ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണ്. കുടുംബശ്രീ അംഗങ്ങളുടെ പഴം പച്ചക്കറികളും പ്രാദേശികമായി കൃഷി നടത്തുന്ന കർഷകരുടെ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളാണ് സി.ഡി.എസ് വിൽപനയ്ക്ക് എത്തിച്ചിട്ടുള്ളത്. കുടുംബ ശ്രീ ഉൽപന്നങ്ങൾക്ക് ഓണക്കാലത്ത് വലിയ സ്വീകാര്യത ലഭിക്കുന്നതിൽ കുടുംബശ്രീ സി.ഡി.എസ് നഗരസഭ ഭാരവാഹികളും ഏറെ സന്തുഷ്ഠരാണ്. സി.ഡി.എസ് ചെയർപേഴ്സൺ സൽബി ശിവദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഓണ വിപണിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ആദ്യ വിൽപന നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീത പുരുഷൻ, ഉപസമിതി കൺവീനർ വിജയകുമാരി, സി.ഡി.എസ് മെമ്പർമാരായ മിനി പ്രസന്നൻ, ബിജിമോൾ, റസീനബീഗം, ഗീതാതമ്പി, റസിയനാസർ, ലതിക, സരള പ്രേമചന്ദ്രൻ, അക്കൗണ്ടൻ്റ് രേഷ്മപ്രതാപ് തുടങ്ങിയവർ സംബന്ധിച്ചു.