> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭയുടെ 'തകർത്തോണം' ഓണാഘോഷം ശനിയാഴ്ച
- URL: https://www.vaikomvartha.com/vaikom-municipality-news-6/
- Published: 2026-08-20T02:29:41.000Z
- Updated: 2026-08-20T02:29:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നഗരസഭയുടെ തകർത്തോണം ഓണാഘോഷം ശനിയാഴ്ച ഓണാകും. നഗരസഭ കാര്യാലയത്തിൽ വച്ചാണ് ആഘോഷ പരിപാടികളും ഓണ മത്സങ്ങളും നടത്തുന്നത്. ശനിയാഴ്ച രാവിലെ 8:30 പുക്കളം ഒരുക്കൽ തുടങ്ങും. അകമ്പടിയായി ഓണമേളവും ഓണപ്പാട്ടുകളും ഉണ്ടാകും.  
നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഓണ സന്ദേശം നൽകും. തുടർന്ന് തിരുവാതിരകളി നടത്തും. ഓണസദ്യക്ക് ശേഷം ഓണമത്സരങ്ങളും നടത്തുന്നുണ്ട്. വടംവലി, ഉറിയടി, ഓണത്തുളളൽ (ഡാൻസ്) എന്നിവയാണ് മത്സരപരിപാടികൾ. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയാണ് വൈക്കം നഗരസഭ ഇത്തവണത്തെ ഓണാഘോഷം ഓണാക്കുന്നത്