> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മത്സരങ്ങളിൽ വാശിയോടെ ജനപ്രതിനിധികളും ജീവനക്കാരും: വൈക്കത്ത് 'തകർത്തോണം
- URL: https://www.vaikomvartha.com/vaikom-municipality-onam/
- Published: 2026-08-22T15:00:16.000Z
- Updated: 2026-08-25T05:51:49.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വൈക്കം നഗരസഭയുടെ തകർത്തോണം ഓണാഘോഷം നടന്നു. നഗരസഭ കാര്യാലയത്തിൽ വച്ച് നടന്ന ആഘോഷ പരിപാടികളും ഓണ മത്സങ്ങളും നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓണസന്ദേശം നൽകി. ശനിയാഴ്ച രാവിലെ പുക്കളമിട്ടായിരുന്നു ഓണമേളത്തിന് തുടക്കം. 

തിരുവാതിരകളിക്ക് ശേഷം ഓണസദ്യ വിളമ്പി. ഉച്ചക്ക് ശേഷമായിരുന്നു ഓണമത്സരങ്ങൾ നടന്നത്. നഗരസഭ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത മത്സര കാഴ്ചകൾ കൗതുകവും ആഹ്ലാദകരവുമായി. ഗ്ലാസ് നടത്ത മത്സരം ഇങ്ങനെയങ്ങുപോയപ്പോൾ ഓണം ഓണായി ... ഉദ്യോഗസ്ഥരും നഗരസഭ അംഗങ്ങളും വാശിയോടെ മത്സരത്തിനിറങ്ങി... പിന്നെ നാരങ്ങ സ്പൂൺ കടിച്ച് നടത്തം... വൈകിട്ട് വരെ നീണ്ട പരിപാടികൾ നൽകിയ ഒത്തൊരുമയുടെ ഓണാശംസകൾ നേർന്നാണ് എല്ലാവരും പിരിഞ്ഞത്... വീട്ടോണാഘോഷത്തിനായി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667989-11.jpg)