> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാടുമൂടി അഗ്രോ ഇൻഡസ്ട്രീസ് കോമ്പൗണ്ട്; പാമ്പുകളുടെ താവളമെന്ന് പരാതി, നഗരസഭ മന്ത്രിയെ സമീപിച്ചു
- URL: https://www.vaikomvartha.com/vaikom-municipality/
- Published: 2026-06-03T13:32:41.000Z
- Updated: 2026-06-03T13:32:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ട് വർഷങ്ങളായി കാടുമൂടിക്കിടക്കുന്നത് സമീപവാസികൾക്ക് വലിയ ഭീഷണിയാകുന്നു. വർഷങ്ങളായി ഇവിടെ തുരുമ്പെടുത്തു കിടക്കുന്ന യന്ത്രസാമഗ്രികളും വാഹനങ്ങളും പൂർണ്ണമായും കാടുമൂടിയ നിലയിലാണ്. ഇത് നിലവിൽ പാമ്പുകളുടെയും മറ്റ് വിഷജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ്. കൂടാതെ കോമ്പൗണ്ടിന്റെ ചുറ്റുമതിൽ ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുമാണ്.

ഈ ഗുരുതരമായ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തറുടെ നേതൃത്വത്തിൽ കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. കോമ്പൗണ്ടിലെ കാടുകൾ വെട്ടിത്തെളിച്ച് മതിൽ പുനർനിർമ്മിക്കണമെന്നും, ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

കൃഷിമന്ത്രിക്ക് നിവേദനം സമർപ്പിച്ച സംഘത്തിൽ നഗരസഭ ചെയർമാനെ കൂടാതെ ബന്ധപ്പെട്ട വാർഡ് കൗൺസിലർ വിജി മോൾ, കൗൺസിലർമാരായ ഇടവട്ടം ജയകുമാർ, വി. അനൂപ്, പി.ഡി. പ്രസാദ് എന്നിവരും പങ്കെടുത്തു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എത്രയും വേഗം നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭയും സമീപവാസികളും.