> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ശോച്യാവസ്ഥയിൽ; തിരിഞ്ഞുനോക്കാതെ അധികൃതർ
- URL: https://www.vaikomvartha.com/vaikom-nagarasanha/
- Published: 2026-07-08T07:00:27.000Z
- Updated: 2026-07-08T07:58:29.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം നഗരസഭയുടെ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം. കെട്ടിടത്തിൻ്റെ ഭൂമിനിരപ്പിനുതാഴെ പ്രവേശന സ്ഥലത്തെ തറയിലെ ടൈലുകളടക്കം പൊട്ടിയ നിലയിലാണ് കെട്ടിടം. കെട്ടിട തൂണുകളും സിമിൻ്റ് പാളികൾ അടന്ന നിലയിലാണ്. കൃഷി ഓഫിസ്, പട്ടിജാതി വികസന വകുപ്പ് ഓഫിസ് തുടങ്ങിയസർക്കാർ സ്ഥാപനങ്ങളടക്കം പതിനഞ്ചോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് നഗരസഭയുടെ അവഗണന മൂലം ശോച്യാവസ്ഥയിലായത്. പലപ്പോഴും പൊട്ടിയ ടൈലുകളുടെ ഭാഗം കൊണ്ട് ഇവിടെ എത്തുന്നവരുടെ കാല് മുറിയുന്ന സ്ഥിതിയും തട്ടിവീഴുന്ന അവസ്ഥയുമാണ് പരാതിക്കിടയാക്കുന്നത്. ഒരു വർഷം മുമ്പ് കെട്ടിടത്തിൻ്റെ മേൽ ഭാഗത്തെ ഷീറ്റും ബോർഡുമടക്കം തകർന്ന് വീണിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-20.jpg)

ഭാഗ്യം കൊണ്ടാണ് അന്ന് ഒരു സ്ത്രീ രക്ഷപ്പെട്ടത്. കെട്ടിടത്തിൻ്റെ പല ഭാഗത്തും പക്ഷി കാഷ്ഠങ്ങളടക്കം നിറഞ്ഞ് മാലിന്യം നിറഞ്ഞ നിലയിലാണ്. ഇരു നില കെട്ടിടത്തിൻ്റെ പുറത്ത് പടി കെട്ടുകളും വൃത്തിഹീനമായി പായലും ചെടികളും വളർന്ന നിലയിലായി മാസങ്ങൾ കഴിഞ്ഞിട്ടും നഗരസഭ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് കെട്ടിടത്തിലെ സ്ഥാപന ഉടമകളുടെ പരാതി. കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് അനുയോജ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കെട്ടിടത്തിലെ ശോച്യാവസ്ഥ ഇവിടെ പ്രവർത്തിക്കു വ്യാപാര സ്ഥാപനങ്ങളിൽ ആളെത്താത്തതിന് കാരണമാവുന്നതായും പരാതിയുണ്ട്.