> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്പിലരയൻ ജലോത്സവം: ഇരുട്ടുകുത്തി 'എ' വിഭാഗത്തിൽ 'ഗരുഡൻ' ജേതാക്കൾ
- URL: https://www.vaikomvartha.com/vaikom-news-102/
- Published: 2026-09-27T16:55:51.000Z
- Updated: 2026-09-29T10:45:43.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: മുറിഞ്ഞപുഴയിൽ ഒരു നാടിനെയാകെ ആവേശതിരയിലാക്കിയ ചെറുവള്ളങ്ങളുടെ ജലോൽസവം നടന്നു. ചെമ്പിലരയൻ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന അഞ്ചാമത് ജലോത്സവമാണ് നാടിന് ആവേശമായത്. മുവാറ്റുപുഴയാറിൻ്റെ കരകളിലും വള്ളങ്ങളിലുമായി തുഴയെറിച്ചിലുകാർക്ക് ആവേശമേകി നൂറുകണക്കിന് കാഴ്ചക്കാരും നിറഞ്ഞതോടെ ജലോൽസവം ആവേശ കൊടുമുടിയേറി. 

ഗുരുഡൻ ഇരുട്ടുകുത്തി വള്ളമാണ് ചെമ്പിലരയൻ ട്രോഫി നേടിയത്. ഇരുട്ടുകുത്തി 'എ' വിഭാഗത്തിൽ ജയിച്ചാണ് ടി.ബി.സി കൊച്ചിൻ ടൗൺ ക്ലബിൻ്റെ ഗരുഡൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം താണിയനും, മൂന്നാം സ്ഥാനം ഗോതുരുത്ത് പുത്രനും കരസ്ഥമാക്കി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000730067-1.jpg)

ഇരുട്ടുകുത്തി 'ബി' വിഭാഗത്തിൽ മടപ്ലാതുരുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ മയിൽപീലി രണ്ടാം സ്ഥാനവും, വടക്കുംപുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റ് ചെറുവള്ളങ്ങളിൽ ജുഗുനു, പടയാളി, തലക്കാട്ട് അമ്മ എന്നീ വള്ളങ്ങളും ജേതാക്കളായി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-24.jpg)

ചെമ്പിൽ അരയൻ ബോട്ട് ക്ലബ്ബ് പ്രസിഡൻ്റ് എസ്.ഡി സുരേഷ് ബാബു, സെക്രട്ടറി കെ.കെ രമേശൻ, കെ.എസ് രത്നാകരൻ എം.എ അബ്ദുൾ ജലീൽ, പി.എ രാജപ്പൻ എന്നിരടുങ്ങുന്ന ജലോൽസവ കമ്മറ്റി നേതൃത്വം വഹിച്ചു