> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബെയിലിംഗ് മെഷീനിൽ കൈ കുടുങ്ങി ഹരിതകർമ്മ സേനാംഗത്തിന് പരിക്ക്
- URL: https://www.vaikomvartha.com/vaikom-news-106/
- Published: 2026-09-28T08:26:42.000Z
- Updated: 2026-09-28T08:26:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പ്ലാസ്റ്റിക് പ്രസ്സിംഗ് യൂണിറ്റിൽ കൈ കുടുങ്ങി ഹരിതകർമ്മ സേനാംഗത്തിന് പരിക്കേറ്റു.  
ടി.വി. പുരം ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രസ് ചെയ്യുന്ന ബെയിലിംഗ് മെഷീനിൽ കൈ പെട്ട് ജോലിക്കിടെ ഹരിതകർമ്മസേനാംഗമായ പതിനഞ്ചാം വാർഡ് ഇളംതുരുത്തിൽ വിനീതക്കാണ് രണ്ട് കൈകൾക്കും സാരമായി പരിക്കേറ്റത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-25.jpg)

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ തന്നെ കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കൈപ്പത്തികൾക്ക് പ്ലാസ്റ്റിക് സർജറി നടത്തി. വിരലുകൾക്ക് അനക്കമില്ലാത്തതിനാൽ എം.ആർ.ഐ സ്‌കാനിംഗിന് ശേഷം തുടർ ചികിത്സകൾ തീരുമാനിക്കാമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ആശുപത്രിയിൽ അടിയന്തിര ചികിത്സക്ക് പണം കെട്ടിവെക്കുന്നത് അടക്കമുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചിരുന്നുവെന്നും ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.