> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശബരിനാഥ്‌ സംസ്ഥാനതല നീന്തൽ മത്സരത്തിൽ യോഗ്യത നേടി
- URL: https://www.vaikomvartha.com/vaikom-news-109/
- Published: 2026-09-28T12:44:23.000Z
- Updated: 2026-09-28T12:44:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സംസ്ഥാന സ്കൂൾ തല കായികമേളയിൽ നീന്തൽ മത്സരത്തിൽ വേമ്പനാട് സിമ്മിംഗ് അക്കാദമിയുടെ ശബരീനാഥ് ജെ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി. ചാലപ്പറമ്പ് കോനാരി പുത്തൻപുരയിൽ ജഗതീഷ് ഗോപാൽ രാഖി ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയ മകനും തെക്കേനട ഗവണ്മെന്റ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ്. വൈക്കം വടക്കേനട ഗേൾസ് സ്കൂളിലെ നന്ദന ജഗതീഷ് ആണ് സഹോദരി. കഴിഞ്ഞ ഒരുവർഷകാലമായി വേമ്പനാട് സ്വിമ്മിങ് അക്കാദമിയിലെ കോച്ച് സി.ടി കൊച്ചുമോൻ ആണ് ശബരിയെ പരിശീലിപ്പിക്കുന്നത്. വളരെ കൃത്യതയാർന്ന ക്ലാസുകളാണ് പി.ആർ.ഒ രാഖിയുടെ നേതൃത്യത്തിൽ നൽകിവരുന്നത്. 50 മീറ്റർ ബാക്ക് സ്ട്രോക്ക് വിഭാഗത്തിലാണ് ശബരി മത്സരിക്കുന്നത്. മത്സരത്തിൽ ഉന്നത വിജയം കൈവരിക്കുമെന്ന് അക്കാദമിയുടെ പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.