> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു
- URL: https://www.vaikomvartha.com/vaikom-news-11/
- Published: 2026-07-19T02:19:14.000Z
- Updated: 2026-07-19T02:28:32.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു. ആലപ്പുഴ എറണാകുളം സർവീസ് നടത്തുന്ന ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ മനോജിനാണ് ബസ്സിനുള്ളിൽ മർദ്ദനമേറ്റത്. എറണാകുളത്ത് നിന്ന് വൈക്കത്തേക്ക് വരുന്ന ബസ് നാനാടത്ത് വച്ച് സ്കൂട്ടർ യാത്രക്കാരനെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ അപകടത്തിൽ പെടാൻ സാധ്യതയുണ്ടായി എന്ന് പറഞ്ഞാണ് ബസ് തടഞ്ഞ സ്കൂട്ടർ യാത്രക്കാരൻ മർദ്ദിച്ചത്. 

മകൾക്ക് ഒപ്പം സ്കൂട്ടറിൽ വൈക്കം ഭാഗത്തേക്ക് വരികയായിരുന്ന യുവാവാണ് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപം പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ച് സ്കൂട്ടർ കുറുകെയിട്ട് ബസ് തടഞ്ഞത്. ഡ്രൈവറുടെ വാതിലിന് സമീപം എത്തി അസഭ്യം പറഞ്ഞശേഷം ബസിനുള്ളിൽ കയറി ഡ്രൈവറെ അടിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. ബസ് റോഡിലിട്ട് ട്രിപ്പ് മതിയാക്കി ഡ്രൈവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കസ്റ്റഡിയിൽ എടുത്തിട്ടില്ല.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-72.jpg)