> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹൃദയാരോഗ്യത്തിന് യോഗ പ്രദർശനവുമായി ഉദയനാപുരം പഞ്ചായത്ത്
- URL: https://www.vaikomvartha.com/vaikom-news-114/
- Published: 2026-09-29T11:46:53.000Z
- Updated: 2026-09-29T11:46:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ലോക ഹൃദയാരോഗ്യ ദിനത്തിൽ ഉദയനാപുരം പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യം യോഗ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു യോഗ ചെയ്താണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്കും വനിതകൾക്കും വയോജനങ്ങൾക്കും പ്രത്യേകമായി യോഗയുടെ പാഠ്യപദ്ധതി തയ്യാറാക്കി പ്രദർശനവും നടത്തി. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളിലും ഹൃദയാരോഗ്യത്തിന് യോഗയിലെ വിവിധ ആസനങ്ങളുടെ പ്രയോജനം പ്രദർശനത്തിലൂടെ സാധ്യമാക്കുകയാണ് ലക്ഷ്യം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-20.jpg)

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, പത്മകുമാരി, അജിതാ മധുകുട്ടൻ, ഗീതാ ഷാജി, സൗമ്യ സനീഷ്, ഹോമിയോ മെഡിക്കൽ ഓഫീസർ ബിന്ദു ഡി. പണിക്കർ യോഗ പരിശീലക ബി. ഗീത, പത്മകുമാരി, സുനി ഷൈൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.