> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വച്ഛതാ ഹി സേവ: വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ആയുഷ്മാൻ കാർഡ് വിതരണവും
- URL: https://www.vaikomvartha.com/vaikom-news-118/
- Published: 2026-10-01T08:34:42.000Z
- Updated: 2026-10-01T08:34:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ശുചീകരണ തൊഴിലാളികൾ, അവരുടെ കുടുംബാംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർക്കായി മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, ആയുഷ്മാൻ കാർഡ് വിതരണം എന്നീ പരിപാടികൾ വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ നടന്നു. സ്വച്ഛതാ ഹി സേവ 2026, കൈയ്യോട് കൈ എന്നി കാമ്പയിനുകളുടെ ഭാഗമായാണ് വൈക്കം നഗരസഭയിൽ സഹായിമിത്ര സുരക്ഷ ഏവം സമ്മാൻ ശിവിർ സംഘടിപ്പിച്ചത്. വൈക്കം താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434.jpg)

താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ. ബിജു ഫിലിപ്പ് ആരോഗ്യ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നയിച്ചു. നമസ്തേ ഗ്രീൻ വാരിയർ സർവേയുടെ ഭാഗമായി അർഹരായവർക്ക് ആയുഷ്മാൻ കാർഡുകളും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അബ്ദുൽ സലാം റാവുത്തർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോണി സണ്ണി, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി രഞ്ജിത്ത് നായർ ആർ., ക്ലീൻ സിറ്റി മാനേജർ, നഗരസഭ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.