> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദ്ഘാടന പ്രസംഗമില്ല, ഉദ്ഘാടന സംവാദം
- URL: https://www.vaikomvartha.com/vaikom-news-120/
- Published: 2026-10-01T11:54:30.000Z
- Updated: 2026-10-01T11:54:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദ്ഘാടന പ്രസംഗമെന്ന പതിവ് രീതി വിട്ട് ഉദ്ഘാടന സംവാദവുമായി ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം. ഇന്ത്യയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ആർ. രാജഗോപാൽ, സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധൻ പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ എന്നിവർ തമ്മിൽ സമകാലിക ഇന്ത്യൻ അവസ്ഥയെ കുറിച്ച് നടത്തുന്ന സംവാദത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഡോ.സി. രാമകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, എ.ജി ഒലീന തുടങ്ങിയവർ സംബന്ധിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-1.jpg)

പ്രമുഖ ന്യൂറോളജിസ്റ്റും കേരള യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലറുമായ ഡോ.ബി. ഇക്ബാൽ തബലവാദനം അവതരിപ്പിക്കുന്നതാണ് പരിപാടിയുടെ മാറ്റൊരു സവിശേഷത. വെള്ളിയാഴ്ച വൈകിട്ട് 4 ന് വൈക്കം സത്യഗ്രഹ സ്മാരകത്തിലാണ് പരിപാടി.