> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭ എട്ടാം വാർഡിൽ ഓട നിർമ്മാണത്തിന് 16.38 ലക്ഷം രൂപ അനുവദിച്ചു
- URL: https://www.vaikomvartha.com/vaikom-news-121/
- Published: 2026-10-01T12:47:53.000Z
- Updated: 2026-10-01T12:47:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

**വൈക്കം:** നഗരസഭ എട്ടാം വാർഡിലെ ആറാട്ടുകുളങ്ങര 349-ാം നമ്പർ സഹകരണ ബാങ്ക് ജംഗ്ഷനിൽ മഴക്കാലത്തുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരമായി ഓട നിർമ്മിക്കുന്നതിന് 16,38,961.66 രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, വൈക്കം എം.എൽ.എ കെ. ബിനിമോൻ എന്നിവരുടെ ഇടപെടലുകളും വാർഡ് കൗൺസിലർ വി. അനൂപിന്റെ സജീവമായ പ്രവർത്തനങ്ങളുമാണ് നിർമ്മാണാനുമതി വേഗത്തിലാക്കിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735755.jpg)

മഴക്കാലത്ത് പ്രദേശത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം കാൽനടയാത്രക്കാരും വാഹനയാത്രികരും വർഷങ്ങളായി വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. പുതിയ ഓട യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ ദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.