> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വച്ഛതാ ഹി സേവ 2026: വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ ബഹുജന ശുചീകരണം
- URL: https://www.vaikomvartha.com/vaikom-news-123/
- Published: 2026-10-01T15:24:05.000Z
- Updated: 2026-10-01T15:24:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്റെ ഭാഗമായി വൈക്കം വലിയ കവലയിൽ ഏക് ദിൻ ഏക് ഘണ്ടാ ഏക് സാത്ത്’ ശുചീകരണ പ്രവർത്തനം നടന്നു. പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യമുക്തമായ പൊതുഇടങ്ങൾ സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച ക്ലീൻ ഡ്രൈവിൽ നഗരസഭയിലെ ശുചീകരണ തൊഴിലാളികളും ഹരിത കർമ്മ സേന അംഗങ്ങളും പങ്കെടുത്തു. വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൽ സലാം റാവുത്തർ ക്ലീൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735763.jpg)

 വൈസ് ചെയർപേഴ്സൺ ശ സൗദാമിനി അഭിലാഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോണി സണ്ണി എന്നിവരും മറ്റ് നഗരസഭ അംഗങ്ങളും ക്ലീൻ സിറ്റി മാനേജറും നഗരസഭ ഉദ്യോഗസ്ഥരും പങ്കെടുത്തു.