> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ 'സ്നേഹസ്പർശം' യാത്ര
- URL: https://www.vaikomvartha.com/vaikom-news-126/
- Published: 2026-10-02T06:56:29.000Z
- Updated: 2026-10-02T06:56:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** താലൂക്ക് എൻ.എസ്.എസ് യൂണിയൻ നവതി ആഘോഷങ്ങളുടെ ഭാഗമായി മുതിർന്ന പൗരന്മാരെ ആദരിക്കുന്ന 'സ്നേഹസ്പർശം' യാത്ര ശ്രദ്ധേയമാകുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ താലൂക്കിലെ മുതിർന്ന മാതാപിതാക്കളുടെ ഭവനങ്ങളിലെത്തി ക്ഷേമാന്വേഷണം നടത്തുകയും അനുഗ്രഹം തേടുകയുമാണ് ലക്ഷ്യം. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ പി.ജി.എം. നായർ കാരിക്കോടിന്റെ നേതൃത്വത്തിൽ ഇതിനോടകം 156 വയോജനങ്ങളെ ആദരിച്ചു. ലോക വയോജന ദിനത്തിൽ കോർപ്പറേറ്റ് ട്രെയിനർ ടി.ആർ.എസ്. മേനോൻ, കൃഷ്ണമംഗലം പരമേശ്വരൻ നായർ, പറമ്പത്ത് ശാന്തകുമാരിയമ്മ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-5.jpg)

താലൂക്കിലെ ഏറ്റവും പ്രായം കൂടിയ ആറാക്കൽ ദേവകിയമ്മ (103), വിമോചനസമര സേനാനി ഗോപാല മേനോൻ, താന്ത്രിക പ്രമുഖൻ ചന്ദ്രശേഖരൻ നമ്പൂതിരി, അധ്യാപകരായ പ്രൊഫ. വിജയൻ മാഷ്, പ്രൊഫ. വി. രാമചന്ദ്രൻ തുടങ്ങിയവർ മുൻദിവസങ്ങളിൽ ആദരവ് ഏറ്റുവാങ്ങി. മുതിർന്ന തലമുറയെ ഈശ്വരതുല്യം ആദരിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശമാണ് ഈ യാത്ര നൽകുന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ചടങ്ങുകളിൽ പി. വേണുഗോപാൽ, അഖിൽ ആർ. നായർ, യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.