> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആത്മീയ നിറവിൽ വൈക്കം ഫൊറോന പള്ളി: നാല്പത് മണി ആരാധനയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
- URL: https://www.vaikomvartha.com/vaikom-news-127/
- Published: 2026-10-02T07:15:57.000Z
- Updated: 2026-10-04T14:30:40.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: ഒരു നൂറ്റാണ്ടിൻ്റെ വിശ്വാസ ചരിത്രത്തിന് സാക്ഷ്യം പറയുന്ന വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ നാല്പത് മണി ആരാധനയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. ഒരു നൂറ്റാണ്ടായി വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് കരുത്തും പ്രത്യാശയും പകർന്നു നൽകുന്ന ഈ പാരമ്പര്യത്തെ അനുസ്മരിച്ചു കൊണ്ട് വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി നൂറു ദിവസത്തെ ആഘോഷ പരിപാടികളാണ്നടത്തുന്നത്. 

ഇന്ന് വൈകിട്ട് 5.30 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം എറണാകുളം- അങ്കമാലി അതിരൂപത മുൻ മെത്രാപോലീത്ത വികാരി മാർ ആൻ്റണി കരിയിൽ ശദാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന ദിവ്യ കാരുണ്യ ആരാധനയ്ക്ക് തോട്ടകം വിൻസെൻഷ്യൻ ആശ്രമത്തിലെ ഫാദർ ആൻ്റണി പയ്യപ്പിള്ളി നേതൃത്വം നൽകും. നൂറു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ പ്രധാനപെട്ട നാൽപതു മണി ആരാധനാ ദിനങ്ങൾ ജനുവരിയിലാണ് നടക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735761.jpg)

ജനുവരി 8, 9, 10 തിയതികളിൽ വിവിധ ബിഷപ്പുമാരുടെയും വൈദികരുടേയും നേതൃത്വത്തിൽ ആത്മീയ ശുശ്രൂഷകളും ആരാധനകളും വചന പ്രഘോഷണങ്ങളും നടക്കുമെന്ന് വികാരി ഫാ. ബെർക്കുമാൻ കോടക്കൽ, അസ്സിസ്റ്റൻ്റ് വികാരി ഫാ. ജോർജ് മേച്ചേരി, ട്രസ്റ്റിമാരായ ജോർജ് ആവള്ളിൽ, ഡെന്നി മംഗലശേരിൽ, മാത്യു കോടാലി ചിറ, മാത്യു കമ്മട്ടിൽ, മാത്യു കൂടല്ലിൽ എന്നിവർ അറിയിച്ചു.