> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗാന്ധിജയന്തി ആഘോഷിച്ചു
- URL: https://www.vaikomvartha.com/vaikom-news-128/
- Published: 2026-10-02T07:31:31.000Z
- Updated: 2026-10-02T07:31:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** 17-ാം നമ്പർ അങ്കണവാടിയിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ഹരിദാസൻ നായർ നിർവഹിച്ചു. 8-ാം വാർഡ് കൗൺസിലർ വി. അനൂപ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി പ്രദേശത്തെ മുതിർന്ന തൊഴിലുറപ്പ് പ്രവർത്തകരായ ലീല, ശ്യാമള എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-6.jpg)

ഗാന്ധിജിയുടെ ജീവിതസന്ദേശങ്ങളും സേവനപ്രവർത്തനങ്ങളുടെ പ്രാധാന്യവും സ്മരിച്ചുകൊണ്ട് നടന്ന ചടങ്ങിൽ അങ്കണവാടി അധ്യാപിക രേഖ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമോൾ, ആശാ വർക്കർ ചിന്നു, എ.പി. ഗോപാലൻ, സുസ്മിത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അങ്കണവാടി ജീവനക്കാരും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.