> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് കോൺഗ്രസ് ഓഫീസിന് നേരെ ബി.ജെ.പി അക്രമം: പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/vaikom-news-129/
- Published: 2026-10-02T08:18:21.000Z
- Updated: 2026-10-02T08:18:21.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വൈക്കത്ത് കോൺഗ്രസ് ഓഫീസിന് നേരെ ഇന്നലെ വൈകിട്ട് ബി.ജെ.പി പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനവും സമ്മേളനവും നടന്നു. പ്രതിഷേധ മുദ്രവാക്യങ്ങളുമായി നഗരം ചുറ്റിയ പ്രകടനം ബോട്ട് ജെട്ടിയിൽ സമാപിച്ചു. തുടർന്ന് കെ. ബിനിമോൻ എം.എൽ.എ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ബി.ജെ.പി പ്രവർത്തകരുടെ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിനു മുന്നിൽ ഉണ്ടായിരുന്ന ബോർഡുകൾ അടക്കം അടിച്ചു തകർത്തത്. കൊടിമരമടക്കം തകർക്കാനുള്ള ശ്രമവും നടന്നു. 

തിരുവനന്തപുരത്ത് കാര്യാലയത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കഴിഞ്ഞദിവസം ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ആയിരുന്നു ഇന്നലെ വൈകിട്ട് ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തിയത്. ഇതിനിടെയാണ് കോൺഗ്രസ് ഓഫീസിനു മുന്നിലെ ബോർഡുകൾ അടക്കം തകർത്തത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735763-1.jpg)

വൈക്കം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് പി.ഡി. ഉണ്ണി, കെ.പി.സി.സി അംഗം മോഹൻ ഡി.ബാബു, അക്കരപ്പാടംശശി, ജയ് ജോൺ പേരയിൽ, സോണി സണ്ണി, സന്തോഷ് ചക്കനാടൻ, വിവേക് പ്ലാത്താനത്ത്, വി. ബിൻസ് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.