> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എ.കെ.പി.പി.എ  ടി.വി പുരം, തലയാഴം വില്ലേജ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/vaikom-news-13/
- Published: 2026-07-26T14:24:19.000Z
- Updated: 2026-07-26T14:24:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** എ.കെ.പി.പി.എ (AKPPA) വൈക്കം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി.വി പുരം, തലയാഴം വില്ലേജ് സമ്മേളനങ്ങൾ നടന്നു. ടി.വി പുരം വില്ലേജ് സമ്മേളനം താലൂക്ക് വൈസ് പ്രസിഡന്റ് ബേബി കുട്ടന്റെ അദ്ധ്യക്ഷതയിൽ എ.കെ.പി.പി.എ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.വി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയുടെ പ്രഥമ ജില്ലാ സമ്മേളനം വൻ വിജയമാക്കാൻ ടി.വി പുരത്തെ എല്ലാ യൂണിറ്റ് അംഗങ്ങളുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മുടങ്ങിയ ഇൻഷുറൻസ് പുതുക്കുന്നതിന് ജില്ലാ കമ്മിറ്റിയുടെ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, പുതിയതായി എത്തിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് ഫോമുകളുടെ വിതരണവും ജില്ലാ പ്രസിഡന്റ് നിർവ്വഹിച്ചു. ചെമ്മനത്തുകര യൂണിറ്റ് ചെയർമാൻ മനോഹരൻ കളിത്തറ സ്വാഗതവും സജിമോൻ വലിയതറ വടക്കേത്തറ നന്ദിയും പറഞ്ഞു. ഗോപകുമാർ, മനോഹരൻ കളിത്തറ, സന്തോഷ് കുമാർ, വിനോദ്, രതിൻകുമാർ, ജഗദീഷ്, സുരേഷ്, മനോഹരൻ എന്നിവരടങ്ങുന്ന 8 പേരെ വില്ലേജിൽ നിന്നുള്ള പ്രതിനിധികളായി യോഗത്തിൽ തിരഞ്ഞെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-84.jpg)

വൈക്കം താലൂക്ക് കൺവീനർ രഘുരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന തലയാഴം വില്ലേജ് സമ്മേളനം താലൂക്ക് സെക്രട്ടറി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി തലയാഴം വില്ലേജിലെ മുഴുവൻ അംഗങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് യോഗത്തെ അഭിസംബോധന ചെയ്ത ജില്ലാ പ്രസിഡന്റ് കാർത്തികേയൻ, പ്രഥമ ജില്ലാ സമ്മേളനത്തിൽ സ്റ്റേറ്റ് കമ്മിറ്റിയുടെ പൂർണ്ണ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പു നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. ചടങ്ങിൽ കോട്ടയം ജില്ലാ മീഡിയ കൺവീനർ സന്തോഷ് സ്വാഗതവും റെജിമോൻ നന്ദിയും രേഖപ്പെടുത്തി.