> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മടിയത്ര സ്കൂളിൽ സ്റ്റേഡിയം നിർമ്മാണത്തിന് മുന്നോടിയായി ശുചീകരണ പ്രവർത്തനം നടത്തി
- URL: https://www.vaikomvartha.com/vaikom-news-130/
- Published: 2026-10-02T09:48:20.000Z
- Updated: 2026-10-02T09:48:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി മടിയത്ര സ്കൂൾ പരിസരത്ത് നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് പോസ്റ്റ്‌ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ഗ്രേസ് റെസിഡന്റ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണ പരിപാടി നഗരസഭ ചെയർ പേഴ്സൺ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-7.jpg)

നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, ഗ്രേസ് പ്രസിഡന്റ് ബിജു നമ്പിത്താനം, ജനറൽ സെക്രട്ടറി മനോഹരൻ നെടിയാറയിൽ, രാജൻ പി. കമ്മത്ത് മാടയിൽ, പ്രതാപൻ കൃഷ്ണ കൃപ, ഗോപാലകൃഷ്ണൻ തൊട്ടായപ്പിള്ളി, അഭിലാഷ് അതുൽ നിവാസ്, ഗോപി നമ്പിത്താനം, രാജരാജേശ്വരി നടൂപ്പറമ്പ്, ഡോക്ടർ ശശിധരൻ ഹരിത എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.