> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം സത്യാഗ്രഹ സ്മാരകത്തിൽ ഗാന്ധിജയന്തി ആഘോഷവും സെമിനാറും
- URL: https://www.vaikomvartha.com/vaikom-news-131/
- Published: 2026-10-02T10:26:57.000Z
- Updated: 2026-10-02T10:26:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഗാന്ധിജയന്തി ദിനത്തിൽ വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ പുരാരേഖാ വകുപ്പിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും സെമിനാറും നടന്നു. കെ. ബിനിമോൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയും വൈക്കം സത്യാഗ്രഹവും അഹിംസയിലൂടെ സമത്വത്തിലേക്കുള്ള കേരളത്തിന്റെ യാത്ര എന്ന വിഷയത്തിൽ സെമിനാറും നടന്നു. 

ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡൻ്റ് ഇ.എൻ ഹർഷകുമാറാണ് സെമിനാറിൽ വിഷയാവതരണം നടത്തിയത്. ഗാന്ധിജയന്തി ദിന ആഘോഷ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അബ്ദുൽ സലാം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അംഗം റെജിമോൾ പ്രദീപ്, ആർക്കെവിസ്റ്റ് ആർ. നിജ, മ്യൂസിയം ക്ലർക്ക് എസ്.എസ് ആര്യ എന്നിവരും പങ്കെടുത്തു. ഉച്ചക്ക് ശേഷം വൈക്കം സത്യാഗ്രഹഗാന്ധി മ്യൂസിയം പരിചയപ്പെടുത്തലും ഗാന്ധിജയന്തി ദിനത്തിൽ നടന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-8.jpg)