> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശുചിത്വ സന്ദേശവുമായി തേജസ് നഗർ റസിഡൻസ് അസോസിയേഷന്റെ ഗാന്ധിജയന്തി ദിനാചരണം
- URL: https://www.vaikomvartha.com/vaikom-news-132/
- Published: 2026-10-02T10:37:16.000Z
- Updated: 2026-10-02T13:10:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഗാന്ധിജയന്തി ദിനത്തിൽ തേജസ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അസോസിയേഷൻ അംഗങ്ങളും നാട്ടുകാരും പങ്കെടുത്ത ശുചീകരണ പ്രവർത്തനം നടന്നത്. പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽടി.വി. പുരം പഞ്ചായത്ത് അംഗം കവിതാ റെജി ദീപം കൊളുത്തി*.* തുടർന്ന് വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ അബ്ദുൽസലാം റാവുത്തർ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനനടത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. ശേഷം അസോസിയേഷൻ അംഗങ്ങളും ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735751-1.jpg)

തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തേജസ് നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ വിനോദ് കുമാർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് സെൽവരാജൻ മണലേഴത്ത്, സെക്രട്ടറി ഷാജിമോൻ കെ.ജെ., ട്രഷറർ അമ്പിളി ടി. വിനോദ്, ജോയിൻ്റ് സെക്രട്ടറിമാരായ കൃഷ്ണമ്മ കാട്ടിക്കുഴിയിൽ, ഷീജ ബിജു കമ്മറ്റി അംഗങ്ങൾ ആയ വിജയൻ ടി.കെ, ഗംഗ എസ്. നായർ എന്നിവർ പങ്കെടുത്തു. വൈദ്യശാലപ്പടി ബസ് സ്റ്റോപ്പ് പരിസരത്തുനിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് കണിച്ചേരി റോഡിലൂടെ പല്ലാട്ട് റോഡ് വരെ റോഡരികുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ചു. മാലിന്യങ്ങൾ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കി. അംഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉച്ചയോടെ ഏകദേശം പൂർത്തീകരിച്ചു. ശുചീകരണ പ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത അസോസിയേഷൻ അംഗങ്ങൾ സ്വന്തം വീടുകളുടെയും പരിസരങ്ങളുടെയും ചുറ്റുപാടുകളുടെയും ശുചീകരണം നടത്തി പ്രവർത്തനത്തിന് പിന്തുണ നൽകി. ശുചിത്വമുള്ള നാടിനും ആരോഗ്യകരമായ സമൂഹത്തിനുമായി കൂട്ടായ പ്രവർത്തനങ്ങൾ തുടരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.