> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സീനിയർ ചേമ്പർ കുടുംബ സംഗമവും വയോജന ദിനാചരണവും
- URL: https://www.vaikomvartha.com/vaikom-news-133/
- Published: 2026-10-02T13:08:12.000Z
- Updated: 2026-10-02T13:08:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലീജിയൻ കുടുംബസംഗമവും ലോക വയോജന ദിനാചരണവും സെമിനാറും വൈക്കം ഡി.വൈ.എസ്.പി കെ.എൻ. രാജേഷ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കുള്ള കരുതലും കുടുംബവും കുട്ടികളും എന്ന വിഷയത്തെ ആസ്‌പദമാക്കി ക്ലാസ് എടുത്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-9.jpg)

ലീജിയൻ വൈസ് പ്രസിഡന്റ് ടി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കോർഡിനേറ്റർ എസ്. ഡി. സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തി. ലീജിയൻ സെക്രട്ടറി കെ. ശിവപ്രസാദ്, നാഷണൽ ഡയറക്ടർ കെ.പി. വേണുഗോപാൽ, കെ.എൻ. സിദ്ധാർത്ഥൻ, മനോജ് കൈമൾ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ കലാമത്സരങ്ങളും സംഗീത സദസ്സും നടന്നു.