> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റിൽ മികവുമായി കുലശേഖരമംഗലം ഗവ. എച്ച്.എസ്.എസ്
- URL: https://www.vaikomvartha.com/vaikom-news-134/
- Published: 2026-10-03T08:36:31.000Z
- Updated: 2026-10-03T08:36:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: അറുപത്തിയെട്ടാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ  
കളരിപ്പയറ്റ് നെടുവടി പയറ്റിൽ കുലശേഖരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീരാഗ്. എസ്‌, അദ്വൈത് ബിജു എന്നിവർ രണ്ടാം സ്ഥാനം നേടി. കോട്ടയം ജില്ലാ തല മത്സരത്തിൽ കളരിപ്പയറ്റ്, യോഗ മത്സരത്തിൽ അക്ഷയ് ഗോപകുമാർ ഒന്നാം സ്ഥാനം നേടി. സംസ്ഥാന തല മത്സരത്തിലും പങ്കെടുത്തിരുന്നു. സംസ്ഥാനതല മത്സരത്തിൽ കോട്ടയം ജില്ലാ സീനിയർ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും  
കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്കൂൾ ടീം കരസ്ഥമാക്കി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-4.jpg)