> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം പഞ്ചായത്തിൽ ബാലസഭ പദ്ധതിക്ക് തുടക്കമായി
- URL: https://www.vaikomvartha.com/vaikom-news-140/
- Published: 2026-10-04T15:43:44.000Z
- Updated: 2026-10-04T15:43:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ എല്ലാവാർഡുകളിലും ബാലസഭകൾ രൂപീകരിച്ച് പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യപൂർണ്ണ സമൂഹത്തിനും വേണ്ടി കൗമാരപ്രായക്കാരായ കുട്ടികളുടെ പങ്കാളിത്വം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻ്റ് കെ.ജി രാജു നിർവ്വഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഒരു പ്രവർത്തനങ്ങളും പങ്കെടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്താണ് കുട്ടികൾ പങ്കാളികളായത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു പ്രതിജ്ഞ ചൊല്ലികൊടുത്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-9.jpg)

വീട്ടുവളപ്പിൽ പച്ചക്കറി തോട്ടം, വീട്ടുപരിസരത്തെ മാലിന്യം ഒഴിവാക്കി കൊതുക് നശീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കും ബാലസഭകൾ ഇനി നേതൃത്വം നൽകും. കുടുംബശ്രീ ഏരിയാ ഡവലപ്മെൻ്റ് സൊസൈറ്റി സെക്രട്ടറി ആശാ മനോജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ.ഡിഎസ്സ് അംഗങ്ങളായ സിൻ്റാമോൾ, ശാഖി ഷൈമോൻ, കലാദേവി ശശി, ലളിതാ മനോഹരൻ, സലില ബാബു, ജയശ്രീ അംബുജാക്ഷൻ, രൂപിക എന്നിവരും പങ്കെടുത്തു.