> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇരുട്ടൊഴിഞ്ഞ് വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡ്
- URL: https://www.vaikomvartha.com/vaikom-news-141/
- Published: 2026-10-04T15:48:21.000Z
- Updated: 2026-10-04T15:48:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തെ ദവളാക്കുളം ബസ് ടെർമിനലിൽ രാത്രി വെളിച്ചമായി... ലൈറ്റുകൾ കേടായി ഇരുട്ടിൽ ആയിരുന്ന വൈക്കം കിഴക്കേനടയിലെ ദളവാക്കുളം ബസ് ടെർമിനലിലാണ് വീണ്ടും വെളിച്ചമായത്. സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലാകുന്ന ബസ് സ്റ്റാൻഡിൽ ആലപ്പുഴ കോട്ടയം, ചേർത്തല, വെച്ചൂർ, ടി.വി പുരം, തുടങ്ങിയ സ്ഥലങ്ങളിലേക്കടക്കം പോകേണ്ട യാത്രക്കാർ പേടിയോടെയാണ് ബസ് കാത്തിരുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735749-3.jpg)

ഇരുട്ട് മൂടിയ ഇവിടെ ബസ് സമയം കഴിഞ്ഞാൽ സാമൂഹിക വിരുദ്ധരുടെ ശല്യവും ഇരുട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഇടപെട്ട് സ്വകാര്യ സ്ഥാപന സഹായം ലഭ്യമാക്കിയാണ് ബസ്സ് സ്റ്റാഡിൽ വിളക്കുകൾ സ്ഥാപിച്ച് പ്രശ്‌ന പരിഹാര മുണ്ടാക്കിയത്