> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗതാഗത നിയന്ത്രണം
- URL: https://www.vaikomvartha.com/vaikom-news-144/
- Published: 2026-10-05T13:08:54.000Z
- Updated: 2026-10-05T13:08:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ മുറിഞ്ഞപുഴ പാലത്തിന് സമീപമുള്ള കള്‍വര്‍ട്ടിന്‍റെ പുനര്‍നിര്‍മാണം ആരംഭിക്കുന്നതിനാല്‍ നാളെ മുതൽ ഭാഗിക ഗതാഗത നിയന്ത്രണം. ജോലി പൂര്‍ത്തിയാകുന്നതുവരെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണമുണ്ടാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം വൈക്കം സെക്ഷന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു.