> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വനം സൗത്ത് പാടശേഖര സമിതിക്ക് പവര്‍ ട്രില്ലറുകള്‍ വിതരണം ചെയ്തു
- URL: https://www.vaikomvartha.com/vaikom-news-145/
- Published: 2026-10-05T13:36:21.000Z
- Updated: 2026-10-05T13:36:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തലയാഴം വനം സൗത്ത് പാടശേഖര നെല്ലുത്പാദക സമിതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ  
ധനസഹായത്തോടെ അനുവദിച്ച അഞ്ച് പവര്‍ ട്രില്ലറുകളുടെ വിതരണം കെ. ബിനിമോന്‍ എ.എല്‍.എ ഉദ്ഘാടനം ചെയ്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-25.jpg)

പള്ളിയാട് ശ്രീനാരായണ യു.പി. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പാടശേഖര സമിതി പ്രസിഡന്റ് എ.എസ്. ഗോപാലകൃഷ്ണന്‍  
അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. മജികുമാര്‍, കൃഷി ഓഫീസര്‍ രേഷ്മ ഗോപി, സുരേഷ് ബാബു, വാര്‍ഡ് മെമ്പര്‍ എന്‍.എസ്. നിജുമോന്‍, പഞ്ചായത്ത്  
പ്രസിഡന്റ് ലിജി സലഞ്ച് രാജ്, ഹൈമി ബോബി, ആനന്ദ് ബാബു, അസിസ്റ്റന്റ് എന്‍ജിനിയര്‍ വിനയ എം. തമ്പി എന്നിവര്‍ പ്രസംഗിച്ചു.