> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കായൽ കടന്ന് സന്തോഷം: നേരേകടവ് - മാക്കേകടവ് പാലം ഉദ്ഘാടനത്തിന് സജ്ജം
- URL: https://www.vaikomvartha.com/vaikom-news-147/
- Published: 2026-10-05T16:47:11.000Z
- Updated: 2026-10-07T08:40:55.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: നാട് കാത്തിരുന്ന് കാത്തിരുന്ന് പഴി പറഞ്ഞ് മടുത്ത നേരെ കടവ് മാക്കേ കടവ് പാലം പണി തീർന്നപ്പോൾ പാലം കണ്ട് കായൽ കുറുകെ കാൽനടയാത്രയുടെ ആഹളാദത്തിലായി നാട്. വേമ്പനാട്ടുകായലിന് കുറുകെ പണിതീർന്ന 750 മീറ്റർ നീളത്തിലുള്ള നേരേകടവ് - മാക്കേകടവ് പാലത്തിലാണ് കാൽ നടയാത്രാനുഭവം നുകരാൻ തിരക്കേറിയത്. ഞായറാഴ്ച പാലത്തിൽ ഉത്സവതിരക്കായി. 

കഴിഞ്ഞ ദിവസം ടാറിംഗ് പൂർത്തിയാതോടെയാണ് പാലം ഉത്ഘാടനത്തിന് സജ്ജമായത്. 80 ഗർഡറുകൾ ഉള്ള പാലം നിർമ്മാണം 2008 ലാണ് 76 കോടി രൂപ അനുവദിച്ച് തുടക്കമായത്. തടസ്സങ്ങൾ തിരമാല പോലെയെത്തിയതോടെ 2016ലാണ് പാലം നിര്‍മാണത്തിന് പുതു ജീവന്‍ വെച്ചത്. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഈ പാലത്തിന് 750 മീറ്റർ നീളവും 11 മീറ്റര്‍ വീതിയുമാണ് ഉള്ളത്. വൈക്കത്തും നിന്നുള്ള കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഈ പാലം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-11.jpg)

തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ്-മാക്കേകടവ് പാലം. നിര്‍മാണത്തിന്റെ ആദ്യഘട്ടമായ തുറവൂര്‍ പാലം നിര്‍മാണം 2015 ലാണ് പൂര്‍ത്തിയായത്.