> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തിരുവാതിര സംഗീതോത്സവം ഡിസംബർ 22 മുതൽ: സംഗീതാരാധനയ്ക്ക് അപേക്ഷ ക്ഷണിച്ചു
- URL: https://www.vaikomvartha.com/vaikom-news-152/
- Published: 2026-10-07T02:00:24.000Z
- Updated: 2026-10-07T02:00:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** വൈക്കത്തപ്പൻ സംഗീതസേവാ സംഘത്തിന്റെ പതിനാറാമത് വാർഷികവും തിരുവാതിര സംഗീതോത്സവവും 2026 ഡിസംബർ 22, 23, 24 തീയതികളിൽ വൈക്കം മഹാദേവക്ഷേത്ര സന്നിധിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സംഗീതോത്സവത്തോട് അനുബന്ധിച്ച് ഡിസംബർ 23, 24 തീയതികളിൽ നടത്തുന്ന സംഗീതാരാധനയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംഗീത പ്രതിഭകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-30.jpg)

താല്പര്യമുള്ളവർ ഡിസംബർ 10-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി **94469 13579, 98953 85964, 73563 63647** എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.