> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആശാൻ കലിങ്ക് പുനർനിർമിക്കണം: പി.ഡബ്ല്യു.ഡി മന്ത്രിക്ക് നിവേദനം നൽകി
- URL: https://www.vaikomvartha.com/vaikom-news-157/
- Published: 2026-10-07T12:25:31.000Z
- Updated: 2026-10-07T12:25:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം - വെച്ചൂർ റോഡിനെയും വൈക്കം - ടി.വി പുരം റോഡിനെയും ബന്ധിപ്പിക്കുന്ന ആശാൻ കലിങ്ക് പുനർ നിർമ്മിക്കുന്നതിന് ഭരണാനുമതിയും ഫണ്ടും അനുവദിക്കണമെന്ന് നിവേദനം. പൊതുമരാമത്തു വകുപ്പ് മന്ത്രി പി.കെ ബഷീറിനാണ് ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ നേതൃത്വത്തിൽ നിവേദനം നൽകിയത്. നഗരസഭ അംഗങ്ങളായ എം.ആർ അനിൽകുമാർ, റെജിമോൾ പ്രദീപ്, വി. അനൂപ്, സൗദമിനി അഭിലാഷ്, പി.ഡി പ്രസാദ് എന്നിവർ ചേർന്നാണ് ചെയർമാന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്. വൈക്കം സർക്കാർ ഹൈസ്കൂളിൽ നിന്നും ആരംഭിച്ച് വൈക്കം ആശ്രമം ഹൈസ്കൂളിൽ അവസാനിക്കുന്ന റോഡ് വൈക്കം - വെച്ചൂർ റോഡിനെയും വൈക്കം - ടി.വി. പുരം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ കലിങ്കാണ് പുനർനിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-17.jpg)

സ്കൂൾ വാഹനങ്ങളുടക്കം ദിനംപ്രതി കടന്നുപോകുന്ന റോഡിലെ മദ്ധ്യഭാഗത്തുള്ള ആശാൻ കലിങ്ക് കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. കലിങ്കിന്റെ അടിഭാഗം കോൺക്രീറ്റ് ഭാഗങ്ങൾ ഇളകി നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നതിനാൽ സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കവും രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടാവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഭരണാനുമതി നൽകി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഇന്ന് നിവേദനം നൽകിയത്.