> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: വൈക്കത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
- URL: https://www.vaikomvartha.com/vaikom-news-158/
- Published: 2026-10-07T13:51:17.000Z
- Updated: 2026-10-07T14:12:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ വൈക്കത്ത് ശക്തമായ പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സോണി സണ്ണിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് അവസാനിച്ചത്. പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഡി ഉണ്ണി ഉദ്ഘാടനം ചെയ്തു. 

അഡ്വ. വി. സമ്പത് കുമാർ, ഇടവട്ടം ജയകുമാർ, വർഗീസ് പുത്തൻചിറ, സൗദാമിനി അഭിലാഷ്, സണ്ണി മാന്നംകേരി, കെ.വി സുപ്രൻ, സന്തോഷ് ചെക്കനാടൻ, എ. ഷാനവാസ്, കെ. ബാബുരാജ്, പി.ഡി ബിജിമോൾ, രാജശ്രീ വേണുഗോപാൽ, സന്തോഷ് കരുണാകരൻ, സാബു കാരുവള്ളി, സതീശൻ തോട്ടത്തിൽ, ബാബു കാലാക്കൽ, സുധാകരൻ കാലാക്കൽ, വർഗീസ് അരക്കത്തിൽ, മോഹനൻ തോട്ടായപള്ളി, മുനിസിപ്പൽ കൗൺസിലർമാരായ ബി. രാജശേഖരൻ, അനൂപ്. വി, അംബിക രാജേന്ദ്രൻ, പി.കെ വിജിമോൾ, രതിമോൾ മഹേഷ്, പി.ഡി പ്രസാദ്, തോമസ് തേവേറെഴത്ത്, മുരളി, കെ.കെ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735751-5.jpg)