> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ഉപജില്ലാ സാമൂഹ്യശാസ്ത്രമേള: ബ്രഹ്മമംഗലം ഗവ. യു.പി. സ്കൂളിന് ഇരട്ട തിളക്കം
- URL: https://www.vaikomvartha.com/vaikom-news-161/
- Published: 2026-10-07T16:36:23.000Z
- Updated: 2026-10-07T16:36:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** വൈക്കം ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ മിന്നുന്ന പ്രകടനവുമായി ബ്രഹ്മമംഗലം ഗവൺമെൻ്റ് യു.പി. സ്കൂൾ. മേളയിൽ എൽ.പി. വിഭാഗത്തിലും ഐ.ടി. യു.പി. വിഭാഗത്തിലുമാണ് സ്കൂൾ അഭിമാനാർഹമായ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. യു.പി. വിഭാഗം: വേദാ മാധവ്, എൽ.പി. വിഭാഗം: തന്മയ സജി, ശ്രദ്ധ രഞ്ജിത്ത്, ആരവ് ബിനീഷ്, ആരവ് വിനീഷ്, ആത്മിക അനീഷ് എന്നിവർ വിജയികളായി**.** ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.കെ.രാജേഷ്, വിജയമ്മബാബു, എ.ഇ.ഒ. ദീപ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രമുഖരും ചേർന്ന് വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-37.jpg)

സ്കൂളിന്റെ ഈ നേട്ടത്തിന് പിന്നിൽ മികച്ച നേതൃത്വം നൽകിയ പ്രധാന അധ്യാപിക ഇന്ദു എസ്. വിജയൻ, എം.പി.ടി.എ. പ്രസിഡൻ്റ് കെ.ബി. ബിൻസിമോൾ, അധ്യാപകരായ ധന്യ. ജി, ഷീജ രഞ്ജിത്ത്, പ്രിയ ടി.ജി, രമ്യ കിഷോർ എന്നിവരെയും കുട്ടികളെയും വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പി.ടി.എ ഭാരവാഹികളും അഭിനന്ദിച്ചു.