> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിസാറ്റ് കോളേജിന്റെ 'തൂഫാൻ' രണ്ടാംഘട്ട അവബോധ മാരത്തോൺ വൈക്കം മുതൽ തലയോലപ്പറമ്പ് വരെ
- URL: https://www.vaikomvartha.com/vaikom-news-162/
- Published: 2026-10-07T16:44:24.000Z
- Updated: 2026-10-07T16:44:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഇലഞ്ഞി വിസാറ്റ് കോളേജിന്റെ നേതൃത്വത്തിൽ തൂഫാൻ രണ്ടാംഘട്ട അവബോധ മാരത്തോൺ നടത്തുന്നു. വൈക്കം മുതൽ തലയോലപ്പറമ്പ് വരെയാണ് മാരത്തോൺ. സ്കൂ‌ൾ കോളേജ് വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായ സൃഷ്ടിക്കുക എന്ന ലക്ഷ്യമിട്ടാണ് പരിപാടി. കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് പരിപാടി. ഒൻപതാം തീയതി രാവിലെ 7 മണിക്ക് വൈക്കത്ത് എം.എൽ.എ. ബിനിമോൻ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735749-5.jpg)

പഞ്ചായത്ത് പ്രസിഡൻറ് ജോസ് വേലിക്കകത്തിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ-സാംസ്‌കാരിക സാമുദായിക മേഖലയിലെ പ്രമുഖരും പോലീസ്, എക്സൈസ് അധികാരികളും ചേർന്നാണ് മരത്തോൺ സംഘാംഗങ്ങളെ തലയോലപ്പറമ്പിൽ സ്വീകരിക്കുന്നത്.  
10 മണിക്ക് തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ചേരുന്ന സമ്മേളനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തും. വൈക്കം മുനിസിപ്പൽ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, പി.ജി.എം നായർ, ബിനീഷ് പ്ലാത്താനത്ത്, എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ശ്രീലത, പി.ടി.എ പ്രസിഡൻറ് പി.എസ് ഷിജോ, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ്, സ്‌കൂൾ പ്രിൻസിപ്പൽ മായാദേവി തുടങ്ങിയവരും പങ്കെടുക്കും. വിസാറ്റ് കോളജിലെ എൻ.സി.സി- എൻ.എസ്.എസ് അംഗങ്ങളും കോളേജ് പ്രിൻസിപ്പൽ മാരായ ഡോ.സി.വി ബിജു, ഡോ. ബോസ് ടോം. കോളേജ് പി.ആർ.ഒ ഷാജി ആറ്റുപുറവും പരിപാടിക്ക് നേതൃത്വം നൽകും. ലഹരി വിരുദ്ധ അവബോധന മുന്നേറ്റം ഈ മേഖലയിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റം ആക്കി മാറ്റാണ് ശ്രമമെന്ന് ഭാരവാഹികൾ വൈക്കത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.