> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മറവൻതുരുത്ത് കൃഷിഭവനിൽ ഡിജിറ്റൽ ക്രോപ്പ് സർവ്വേ: സർവ്വേയർമാരെ ആവശ്യമുണ്ട്
- URL: https://www.vaikomvartha.com/vaikom-news-164/
- Published: 2026-10-08T05:56:27.000Z
- Updated: 2026-10-08T05:56:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: കേന്ദ്ര സർക്കാരിൻ്റെ പദ്ധതി പ്രകാരം മറവൻതുരുത്ത് കൃഷിഭവൻ പരിധിയിലെ കാർഷിക വിളകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് സമഗ്രമായ ഡാറ്റാബേസ് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി 'ഡിജിറ്റൽ ക്രോപ്പ് സർവ്വേ 2026' നടത്തുന്നതിന് സർവ്വേയർമാരെ ആവശ്യമുണ്ട്.  
​പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സർവ്വേയർ തസ്തികയിലേക്ക് അപേക്ഷിക്കാം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-39.jpg)

സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യാനുള്ള അറിവും പ്രദേശത്തെ വിളകളെക്കുറിച്ചുള്ള ധാരണയുമുള്ള പ്രദേശവാസികൾക്കാണ് അവസരം. സർവ്വേയിൽ പങ്കെടുക്കുന്നവർക്ക് പ്രതിഫലം ലഭ്യമാണ്.  
​താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി മറവൻതുരുത്ത് കൃഷിഭവനുമായി ബന്ധപ്പെടുക.  
9383470810