> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാത്തച്ചൻ കൂട്ടിപ്പറമ്പിലിനെ റോട്ടറി ക്ലബ്ബ് അനുസ്മരിച്ചു
- URL: https://www.vaikomvartha.com/vaikom-news-168/
- Published: 2026-10-09T13:30:46.000Z
- Updated: 2026-10-09T13:30:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തെ ആദ്യകാല വസ്ത്ര വ്യാപാരിയും അറിയപ്പെടുന്ന പുരാതന ക്രൈസ്തവ കുടുംബാംഗവും വൈക്കം റോട്ടറി ക്ലബ്ബ് അംഗവുമായിരുന്ന മാത്തച്ചൻ കൂട്ടിപ്പറമ്പിലിന്റെ നിര്യാണത്തിൽ വൈക്കം റോട്ടറി ക്ലബ്ബ് അനുശോചിച്ചു. ക്ലബ്ബ്‌ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുൻ അസിസ്റ്റന്റ് ഗവർണർ സാബു വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. റോട്ടറി മുൻ ഗവർണർ ഇ.കെ. ലൂക്ക്, ജോഷി ജോസഫ്, സെക്രട്ടറി കുര്യൻ ജേക്കബ്, ഡോ. ബിനു.സി. നായർ, തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് വി.പി. ഉണ്ണികൃഷ്ണൻ, ജെറി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.