> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഒരു ജീവൻ രക്ഷിക്കാം; വൈക്കത്ത് ഫയർഫോഴ്സും സിവിൽ ഡിഫൻസും ചേർന്ന് ബോധവൽക്കരണ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/vaikom-news-170/
- Published: 2026-10-10T00:29:21.000Z
- Updated: 2026-10-10T00:29:21.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Latest News

വൈക്കം: ഒരു ജീവൻ രക്ഷിക്കാൻ നമുക്കും കഴിയുമോ. കഴിയും എന്ന് ബോധ്യ പ്പെടുത്തുന്ന ഒരു മോക്ഡ്രിൽ വൈക്കത്ത് നടന്നു. വൈക്കം ഫയർ ആൻഡ് റെസ്ക്യൂ സർവീസും സിവിൽ ഡിഫൻസും സംയുക്തമായാണ് ഈ ജീവൻരക്ഷാ ബോധവൽക്കരണ മോക്ക് ഡ്രിൽ നടത്തിയത്. ഹൃദയസ്തംഭനവും പെട്ടെന്ന് ഉണ്ടാകുന്ന കുഴഞ്ഞുവീഴലും പോലുള്ള സാഹചര്യങ്ങളിൽ സമയോചിതമായി ഇടപെട്ടാൽ ഒരു ജീവൻ രക്ഷിക്കാനാകും എന്ന സന്ദേശവുമായാണ് വൈക്കം ആറാട്ടു കുളങ്ങരക്ക് അടുത്തുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഈ മോക്ഡ്രിൽ നടന്നത്. 

കേരള മോട്ടോർ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെയായിരുന്നു ഈ പരിപാടി. അഗ്നിരക്ഷാനിലയം ഓഫിസർ ബിനു സെബാസ്റ്റ്യൻ സി.പി.ആർ, പ്രഥമശുശ്രൂഷ എന്നിവയെക്കുറിച്ചുള്ള വിശദമായ ബോധവൽക്കരണ ക്ലാസും നടത്തി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-45.jpg)