> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഒറ്റയിൽ പി. കൃഷ്ണപിള്ള അനുസ്മരണം
- URL: https://www.vaikomvartha.com/vaikom-news-172/
- Published: 2026-10-10T07:57:53.000Z
- Updated: 2026-10-10T07:57:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം.: വൈക്കത്തെ പട്ടിണിമാർച്ചിന് നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഒറ്റയിൽ പി.കൃഷ്ണപിള്ള അനുസ്മരണം നടന്നു. അയ്യർ കുളങ്ങരയിൽ നടന്ന17 -ാമത് അനുസ്‌മരണ സമ്മേളനവും വൈക്കം റീഡേർഡ് സർക്കിൾ രൂപീകരണവും  
വിപ്ലവ ഗായിക പി.കെ. മേദിനി ഉദ്ഘടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അനുസ്‌മരണ പ്രഭാഷണം നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-25.jpg)

ചടങ്ങിൽ ഡോക്ടർ എം.പി. പരമേശ്വരൻ്റെ പുതിയ ഗ്രാമത്തിൽ നിന്ന് പുതിയ ലോകത്തിലേക്ക് എന്ന പുസ്തകത്തെ പരിഷത്ത് മുൻ ജില്ലാ പ്രസിഡൻ്റ് ടി.എസ് അമൃതനാഥ് പരിചയപ്പെടുത്തി. വാർഡ് നഗരസഭ അംഗം എ.സി മണിയമ്മ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ ബി.സുശീല, ഡി രഞ്ജിത്ത്കുമാർ, എൻ. രാജശേഖരൻ, കെ. രാജൻ എന്നിവരും പങ്കെടുത്തു. പി.കെ മേദിനിയും തങ്കമ്മ പുരുഷനും വിപ്ലവ ഗാനങ്ങൾ ആലപിച്ചു. യോഗത്തിന് പരിഷത്ത് മേഖല പ്രസിഡൻ്റ് ടി.ജി പ്രേംനാഥ് സ്വാഗതവും, അഡ്വ.എൻ. ഗോപാല കൃഷ്ണൻ നന്ദിയും പറഞ്ഞു.