> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൈനുങ്കൽ-ചെമ്മനത്തുകര- കൊട്ടാരപ്പള്ളി-ടി.വി.പുരം റോഡ് നവീകരിക്കും
- URL: https://www.vaikomvartha.com/vaikom-news-173/
- Published: 2026-10-10T11:54:30.000Z
- Updated: 2026-10-10T11:54:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പൈനുങ്കൽ - ചെമ്മനത്തുകര- കൊട്ടാരപ്പള്ളി-ടി.വി.പുരം റോഡ് നവീകരിക്കുമെന്ന് മന്ത്രി പി.കെ. ബഷീർ. ടി.വി പുരം പഞ്ചയത്തിലെ പൈനുങ്കൽ - ചെമ്മനത്തുകര- കൊട്ടാരപ്പള്ളി-ടി വി പുരം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.കെ. ബഷീർ അറിയിച്ചു. ബി.എം ആൻ്റ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കെ. ബിനിമോൻ എം.എൽ.എ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് എന്നിവർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-27.jpg)

ടി വിപുരം പഞ്ചായത്തിലെ എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന് 4.8 കിലോമീറ്റർ ദൈർഘ്യമുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ ഓടകളും സംരക്ഷണ ഭിത്തികളും നിർമ്മിക്കും. 8.5 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. ഭരണാനുമതി ഉൾപ്പെടെയുള്ള നടപടികൾക്കായി പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി.