> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു​
- URL: https://www.vaikomvartha.com/vaikom-news-177/
- Published: 2026-10-11T12:16:22.000Z
- Updated: 2026-10-11T12:16:22.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ടി.വി പുരം വടക്കേ കാട്ടുമുറിയിൽ ജോർജിൻ്റെ മകൻ ജോസ്‌ബിൻ ജോർജ് (24) ആണ് മരിച്ചത്. തൃപ്പൂണിത്തുറ മിൽമയിലെ ജീവനക്കാരനായിരുന്നു. ​കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ടി.വി പുരം പട്ടശ്ശേരിൽ എൻ.എസ്.എസ് കരയോഗം ഓഫീസിന് സമീപത്തുവച്ച് ജോസ്‌ബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻതന്നെ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മരണം സംഭവിച്ചത്.​സംസ്കാരം തിങ്കളാഴ്ച (12-10-2026) വൈകിട്ട് 5 ന് സെൻ്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.