> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പ് കോട്ടയം റോഡിൽ ടൈൽ പാകിയതിൽ അപാകത; ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു
- URL: https://www.vaikomvartha.com/vaikom-news-179/
- Published: 2026-10-12T01:21:13.000Z
- Updated: 2026-10-13T17:22:11.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: തലയോലപ്പറമ്പിൽ കോട്ടയം റോഡിൽ തകർന്ന ഭാഗത്ത് ടൈൽ പാകിയപ്പോഴുണ്ടായ അപാകത അപകടകാരണമാകുന്നതായി പരാതി. ടൈൽ ഇട്ട ഭാഗം റോഡുമായി ചേരുന്നിടത്ത് സിമിൻ്റ് ഇട്ടതിലെ അപാകതയാണ് പരാതിക്കിടയാകുന്നത്. റോഡ് നിരപ്പിൽ നിന്ന് ഉയർന്ന് നിൽക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങളങ്ങൾ അടക്കം നിയന്ത്രണം വിടുന്നതായാണ് പരാതി ഉയരുന്നത്.

പ്രധാന റോഡിൽ നിന്ന് ചന്തയ്ക്കുള്ളിലേക്ക് കടക്കുന്ന കോട്ടയം റോഡിൽ അടുത്തിടെ പാകിയ ടൈലാണ് റോഡുനിരപ്പിൽ നിന്ന് ഉയർന്ന് ബംബിന് സമാനമായി സിമൻ്റ് ഇട്ടിരിക്കുന്നത്. വാഹനങ്ങൾ ടൈൽ ഇട്ട ഭാഗത്ത് ഇടിച്ച് ചാടിയാണ് കയറുന്നത്. ഇരുചക്ര വാഹനങ്ങളടക്കം വലിയ ശബ്ദത്തോടെ ചാടി ഇവിടെകയറി ഇറങ്ങുന്ന സ്ഥിതിയാണ് അപകട കാരണമാകുന്നത്. വാഹനങ്ങൾ ടൈലിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും നിയന്ത്രണം നഷ്ടമാകുന്ന സ്ഥിതിയാണ് പരാതി ഉയർത്തുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-32.jpg)

ടൈൽ പാകുമ്പോൾ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വേണ്ടത്ര മേൽനോട്ടം ഇല്ലാത്തതാണ് ഇതര സംസ്ഥാന തൊഴിലാളികളടക്കം പണിയെടുക്കുന്ന ഈ റോഡ് നിർമ്മാണത്തിലെ അപകട സ്ഥിതിക്ക് കാരണം എന്നാണ് പരാതി.