> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ
- URL: https://www.vaikomvartha.com/vaikom-news-18/
- Published: 2026-08-09T10:12:00.000Z
- Updated: 2026-08-09T12:51:31.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം നഗരസഭ മുൻ കൗൺസിലർ അന്തരിച്ച സുശീല എം. നായരുടെ വസതിയായ കൊച്ചുകവല ലക്ഷ്മിനിവാസിൽ അഗ്നിബാധ. രാവിലെ 11 മണിയോടെയാണ് സംഭവം. പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീൻ കത്തിയാണ് തീ പടർന്നത്. വൈക്കം അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. വാഷിംഗ് മെഷീന്റെ സമീപത്ത് ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ നാട്ടുകാർ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. വീടിന്റെ അടുക്കള ഭാഗത്തെ ജനൽ ചില്ലകൾ പൊട്ടുകയും മേൽഭാഗം ചെറിയതോതിൽ കത്തുകയും ചെയ്തിട്ടുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000653422.jpg)

വിവരമറിഞ്ഞ് കെ. ബിനിമോൻ എം.എൽ.എ, സി.പി.എം വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, കൗൺസിലർമാരായ സോണി സണ്ണി, ഇടവട്ടം ജയകുമാർ, എസ്. ഹരിദാസ് നായർ, ബി. രാജശേഖരൻ, എൻ.എസ്.എസ് യൂണിയൻ കമ്മറ്റി അംഗം എസ്.യു. കൃഷ്ണകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.