> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭരണസാരഥ്യം വനിതകൾക്ക്; IRWA പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
- URL: https://www.vaikomvartha.com/vaikom-news-180/
- Published: 2026-10-12T02:40:37.000Z
- Updated: 2026-10-12T02:52:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഇണ്ടം തുരുത്തി റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (IRWA) 2026-2027 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. സംഘടനയുടെ പ്രധാന ഭാരവാഹിത്വങ്ങളെല്ലാം വനിതകളാണ് കൈകാര്യം ചെയ്യുന്നത് എന്നത് ഭരണസമിതിയുടെ പ്രത്യേകതയാണ്. പ്രസിഡന്റായി കോമളവല്ലി ബി., വൈസ് പ്രസിഡന്റായി ദൃശ്യ കെ., സെക്രട്ടറിയായി അഡ്വ. ശ്രേയ ശ്രീ അനിൽ, ജോയിന്റ് സെക്രട്ടറിയായി അമ്പിളി എ.പി., ട്രഷററായി രശ്മി ശ്രീനിവാസൻ എന്നിവരെ തിരഞ്ഞെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-53.jpg)

എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഉമ ചന്ദ്രൻ, പ്രീനു രതീഷ്, ശ്യാമ പ്രജീഷ്, അനു സൽദീപ്, സംഗീത ഹരി, നിമിഷ ശ്രീകാന്ത്, ബാലമുരളി എസ്., ഗിരീഷ് കുമാർ എൻ., ജിജിഷ് ടി.എസ്., സനീഷ് പി.എസ്., വികാസ് നാവള്ളി, വിപിൻ ഭാസി എന്നിവരെ തിരഞ്ഞെടുത്തു.